കാഴ്ച്ചപാടും ദൌത്യവും

അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)

അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തെ സാമൂഹിക നീതി, സുസ്ഥിര വികസനം, ശുചിത്വം, ജനപങ്കാളിത്തം, മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി വികസിപ്പിക്കുക.

അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)

  • ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുക.
  • ശുദ്ധജലം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം എന്നിവ എല്ലാവര്‍ക്കും ലഭ്യമാക്കുക.
  • സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
  • കൃഷി, ചെറുകിട സംരംഭങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക പുരോഗതി കൈവരിക്കുക.
  • പരിസ്ഥിതി സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗവും ഉറപ്പാക്കുക.
  • സുതാര്യവും ഉത്തരവാദിത്തപരവും ജനകീയവുമായ ഭരണസംവിധാനം നടപ്പാക്കുക.
  • ഡിജിറ്റല്‍ സേവനങ്ങളും നവീന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി പൊതുസേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുക.

കാഴ്ച്ചപാടും ദൌത്യവും