ബഡ്ജറ്റ് 2026-27

അയർക്കുന്നം ഗ്രാമ പഞ്ചായത്തിന്‍റെ 2026-27 വർഷത്തെ ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്‍റ് ശ്രീ ജോയി കൊറ്റത്തിൽ അവതരിപ്പിച്ചു.

32 കോടി 38 ലക്ഷത്തി 24 ആയിരത്തി നാനൂറ് രൂപ (323824400) രൂപ ആകെ വരവും 30 കോടി 87 ലക്ഷത്തി 93 ആയിരത്തി എഴുപത്തി രണ്ട് രൂപാ (308793072) രൂപ ചെലവും 1 കോടി 50 ലക്ഷത്തി 31 ആയിരത്തി മുന്നൂറ്റി ഇരുപത്തി എട്ട് രൂപ (15031328) രൂപ നീക്കിബാക്കിയും ഉള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

അയർക്കുന്നം ഗ്രാമ പഞ്ചായത്തിലെ എല്ലാവര്‍ക്കും വസയോഗ്യമായ ഭവനം എന്ന പദ്ധതിക്കായി 2 കോടി 80 ലക്ഷം രൂപയും ഭവന പുനരുദ്ധാരണത്തിനായി 45 ലക്ഷം രൂപയും കൃഷി മേഖലക്കായി 20 ലക്ഷത്തി 67 ആിരം രൂപയും ക്ഷീര കർഷകർക്ക് 32 ലക്ഷത്തി 40 ആിരം രൂപയും മുട്ടക്കോഴി, ആട്, പോത്ത് വളർത്തൽ പദ്ധതികള്‍ക്കായി 33 ലക്ഷത്തി 27 ആയിരം രൂപയും ആരോഗ്യ മേഖലയ്ക്കായി 31 ലക്ഷത്തി 75 ആിരം രൂപയും കിണറുകളുടെ അറ്റകുറ്റ പണികള്‍ക്ക് 10 ലക്ഷം രൂപയും പുതിയ അംഗൻവാടി നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപയും റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് 2 കോടി 36 ലക്ഷത്തി 31 ആയിരം രൂപയും വകയിരുത്തിയിരിക്കുന്നു.

അയർക്കുന്നത്ത് സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായി തുക വകയിരുത്തിയിരിക്കുന്നു.  

  • Click here to download