ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ലേഖനം

May 30, 2026

കാര്‍ഷിക - മൃഗസംരക്ഷണ - ക്ഷീര വികസന മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നതിനും മുട്ട ഉല്പാദനത്തിലും മത്സ്യ മാംസ്യങ്ങളുടെ ഗണ്യമായ വര്‍ദ്ധനവും സംഭവിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പഞ്ചായത്ത് പരിധിയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ സേവനംലഭ്യമാക്കുന്നതിനായി അലോപ്പതി, ഹോമിയോ, ആയൂര്‍വ്വേദ വിഭാഗങ്ങളായി യഥാക്രമം സാമൂഹികാരോഗ്യകേന്ദ്രം അയര്‍ക്കുന്നം, ഗവ. ഹോമിയോ ഡിസപെന്‍സറി, ഗവ.ആയൂര്‍വ്വേദ ഡിസ്പെന്‍സറി എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. സാമൂഹികാരോഗ്യകേന്ദ്രത്തിന്‍റെ കീഴില്‍ 5 കുടംബക്ഷേമ കേന്ദ്രങ്ങള്‍ മുഖേന മാതൃശിശു ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടന്നുവരുന്നു. കുടിവെള്ളം, ശുചിത്വവുമായി ബന്ധപ്പെട്ട് അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ കുഴല്‍ കിണര്‍, കുളം, കിണറുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 62 കുടിവെളള പദ്ധതികള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷ ങ്ങളില്‍ വിവിധ കുടിവെളള പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുകയും കിണര്‍ കുഴിക്കുന്നതിനുളള കിണര്‍ ശുചിത്വ കിണര്‍ ആക്കുന്നതിനുളള പദ്ധതികള്‍ നടന്നു വരുന്നു. മാലിന്യസംസ്ക്കരണത്തിന്‍റെ ഉത്തരവാദിത്വം ജനങ്ങള്‍ എറ്റെടുക്കണം. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്കരിക്കുന്നതിനും അജൈവമാലിന്യങ്ങള്‍ യൂസര്‍ ഫീ നല്കികൊണ്ട് പഞ്ചായത്ത് നിയോഗിക്കുന്ന ഹരിതകര്‍മ്മസേനയ്ക്ക് നല്കി കൊണ്ടുളള പ്രവര്‍ത്തനം നടന്നു വരുന്നു. പഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ പുനരുദ്ധരിച്ച് സ്ഥാപിക്കുന്നതും കേടുളളവ മാറ്റി റിപ്പയറിംഗ് ജോലികള്‍ ചെയ്യുന്നതിനും പരമവധി ശ്രമം നടത്തിയിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റിന് മീറ്റര്‍ ഘടിപ്പിക്കുന്നതിനുളള ശ്രമവും നടത്തിയിട്ടുണ്ട്. മെയിന്‍റനന്‍സ്  കോണ്‍ട്രാക്ട് നടപ്പിലാക്കി അറ്റകുറ്റപ്പണി നടത്തുന്നതിന് ആവശ്യമായ നടപടികള്‍ പുരോഗമിച്ചു വരുന്നു. വനിത ശിശു, സൗഹൃദമേഖലയില്‍ ഒട്ടേറ പദ്ധതികള്‍ ഇനിയും നടപ്പാക്കേണ്ടതുണ്ട്. ജെന്‍റര്‍ റിസോഴ്സ് സെന്‍റര്‍, തൊഴില്‍ സംരഭങ്ങള്‍, കുടുംബശ്രീ ശാക്തീകരണം എന്നിവയൊക്കെ ഇതിന്‍റെ ഭാഗമായി നടപ്പാക്കണം. സാമൂഹ്യ നീതി മേഖലയില്‍ പഞ്ചായത്തിന്‍റെ  ജാഗ്രതാസമിതി, കുടംബശ്രീ പഞ്ചായത്തിലെ മറ്റു വകുപ്പുമേധാവികള്‍ എന്നിവരുടെ സഹകരണത്തോടെ സാമൂഹ്യനീതി മേഖല കഴിഞ്ഞ വര്‍ഷ കാലയളവില്‍ നല്ല പ്രവര്‍ത്തനങ്ങളാണ് നടത്തിയത് ജാഗ്രത സമിതി യോഗങ്ങള്‍ കൂടുകയും പരാതികള്‍ വന്നതു കൃത്യ ദിവസങ്ങളില്‍ തന്നെ സിറ്റിംഗ് നടത്തി പരഹാര നിര്‍ദ്ദേശങ്ങളും നല്കി വരുന്നു. പ്രത്യേക പരിഗണന  ലഭിക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്നതിലൂടെ അവര്‍ക്ക് വിദ്യാഭ്യാസത്തിനുളള പ്രോത്സാഹനവും ലഭിക്കുന്നു. 

അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള ധാരാളം ജനങ്ങള്‍ അധിവസിക്കുന്നു. ബി.പി.എല്‍ കുടംബങ്ങള്‍ ആശ്രയ കുടംബങ്ങല്‍ മറ്റ് പിന്നോക്ക അവസ്ഥയിലുളള ജനങ്ങള്‍ താമസിച്ചു വരുന്നു. ടി പഞ്ചായത്തില്‍ 117 ആശ്രയ കുടംബങ്ങള്‍ ഏകദേശം 3500 ബി.പി.എല്‍ കുടംബങ്ങള്‍, വൃദ്ധര്‍, വികലാംഗര്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയ ധാരാളം ജനങ്ങള്‍ താമസിച്ചു വരുന്നു. ഗ്രാമീണ ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് തൊഴിലില്ലായ്മ. തൊഴിലില്ലായ്മ ഭവനരഹിതര്‍ ആശ്രയ ഗുണഭോക്താക്കള്‍ ബി.പി.എല്‍ കുടംബക്കാര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി പലതരത്തിലുളള പദ്ധതികള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഇതുമൂലം ഒരു പരിധിവരെ അവരുടെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പല തൊഴില്‍ദാന പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ പഞ്ചായത്ത് മറ്റ് തൊഴില്‍ദാന പ്രോജക്ടുകള്‍, കുടംബശ്രീ മുഖാന്തരം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം നടത്തി ഒരു പരിധിവരെ ലഘൂകരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ധാരാളം ജനങ്ങള്‍ ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയായി കാണപ്പെടുന്നു. ഈ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍ 10 സങ്കേതങ്ങളും ഈ സങ്കേതങ്ങളില്‍ 160 കുടംബങ്ങളും  ഈ കുടംബങ്ങളില്‍ 415 പുരുഷന്‍മാരും455 സ്ത്രീകളും അധിവസിക്കുന്നു. കൂടാതെ ഈ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍ ഒറ്റപ്പെട്ട കുടംബങ്ങള്‍ 209 ഉണ്ട്. ഇതില്‍ 398 പുരുഷന്‍മാരും391 സ്ത്രീകളും അധിവസിക്കുന്നു.  ആകെ അയര്‍ക്കു ന്നം ഗ്രാമപഞ്ചായത്തില്‍ 317 കടുംബക്കാരും അതില്‍ 1251 ജനങ്ങള്‍ അധിവസിക്കുന്നു. കൂടാതെ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മഹാത്മ കോളനിയില്‍ 37 കുടംബങ്ങള്‍ക്ക് പട്ടയം നല്കാന്‍ കഴിഞ്ഞത് പഞ്ചായത്തിനാകെ ഒരു നേട്ടമായി കരുതേണ്ടതാണ്.  ടി പട്ടിക വര്‍ഗ്ഗ    കോളനിയില്‍ 148 പേര്‍ താമസിച്ചു വരുന്നു. ടി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ തൊഴിലില്ലായ്മയും സാമൂഹിക സാമ്പത്തികമായുളള പിന്നോക്ക അവസ്ഥയുമാണ്. ഇതുമൂലം ജനങ്ങള്‍ വളരെയധികം ദാരിദ്ര്യദു:ഖം അനുഭവിക്കുന്നു. ഇവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് നമ്മുടെ പ്രധാന കടമയാണ്. ഇവര്‍ക്ക്  വേണ്ട തൊഴില്‍, വീട്, സ്ഥലം, മറ്റ് പ്രാഥമിക സൗകര്യങ്ങള്‍ നല്കി ഇവരെ സമൂഹത്തിന്‍റെ  മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ട് വരാവുന്നതാണ്. 

അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലായി 17 വിദ്യാലയങ്ങള്‍ നിലവിലുണ്ട്. 9 ലോവര്‍ പ്രൈമറിയില്‍ 2 ഗവണ്‍മെന്‍റും 7 എയ്ഡഡുമാണ്. 3 അപ്പര്‍ പ്രൈമറിയില്‍ 1 ഗവണ്‍മെന്‍റും  2 എയ്ഡഡും  ആണ്. 5 ഹൈസ്കൂളില്‍ 5 ഉം എയ്ഡഡാണ്. ആറുമാനൂര്‍ ഗവ. യു.പി സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുക. നിലവിലെ എല്ലാ ഹൈസ്കൂളിലും ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍  ആരംഭിക്കണം.എല്ലാ പ്രൈമറി സ്കൂളുകളും വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് സൗകര്യങ്ങളോടുകൂടിയ അപ്പര്‍ പ്രൈമറി സ്കൂളാക്കണം. നമ്മുടെ സംസ്ഥാനത്ത് ഉണ്ടായ അപ്രതീക്ഷിത പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായും പരിസ്ഥിതി സൗഹൃദമായും നടപ്പാക്കേണ്ടതുണ്ട്. റോഡുകള്‍, വീടുകള്‍, പാലങ്ങള്‍ എന്നിവയുടെ  പുനര്‍നിര്‍മ്മാണം തികച്ചും പാരിസ്ഥിതിക പഠനത്തിന്‍റെ കൂടി ആകേണ്ടതുണ്ട്. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക, മാലിന്യ സംസ്ക്കരണം കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുക എന്നിവയെല്ലാം നമ്മുടെ ശ്രദ്ധയില്‍ പ്പെടുത്തേണ്ടതാണ്.  2018, 2019 വര്‍ഷങ്ങളിലെ പ്രളയവും അതുണ്ടാക്കിയ ദുരന്തങ്ങളുടേയും പശ്ചാത്തലത്തിലും കോവിഡുമായി ഉണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും ഭാവിയില്‍ ഉണ്ടായാക്കാവുന്ന വിവിധ സ്വഭാവത്തിലുളള ദുരന്തങ്ങളെ നേരിടുന്നതിന് ഉതകുന്ന വിധത്തിലുളള ആസൂത്രണ രേഖകള്‍ തയ്യാറാക്കേണ്ടതായിട്ടുണ്ട്. ഈ ലക്ഷ്യം വച്ചു കൊണ്ടാണ് പ്രാദേശിക തലത്തില്‍ ഉദ്യോഗസ്ഥരുടേയും വിദഗ്ധരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും കുടുംബശ്രീ, റെസിഡന്‍റസ് അസോസിയേഷന്‍ എന്നിവരുടേയും സഹകരണത്തോടെ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതിക്ക് രൂപം കൊടുത്തിട്ടുളളത്. നമ്മുടെ പഞ്ചായത്ത് വാര്‍ഡ് 1 ല്‍ അന്യം നിന്നും പോകുന്ന പലതരം ജൈവ സസ്യങ്ങളെ പരിപാലിക്കേണ്ടത് ജൈവ വൈവിദ്ധ്യ മാനേജ്മെന്‍റിന്‍റെ ഭാഗമാണ്.  പഞ്ചായത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി പൗരാവകാശ നിയമ പ്രകാരം നല്കുന്നു. പഞ്ചായത്ത് ഓഫീസ് നവീകരണം, കമ്പ്യൂട്ടറുകള്‍ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഉപയോഗിച്ചുളള പ്രവര്‍ത്തന സംവിധാനങ്ങള്‍ നടന്നു വരുന്നു.

ലേഖനം